രാജ്യം കാത്തിരുന്ന വാർത്തയെത്തി; അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാൻ

  • 80
    Shares

പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്കിസ്ഥാൻ സംയുക്ത പാർലമെന്റ് സമ്മേളനത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയതിനെ തുടർന്നാണ് പാക് തീരുമാനം

വൈമാനികനെ ഉപയോഗിച്ച് ഒരുവിധത്തിലുമുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. വൈമാനികനെ നിരുപാധികം വിട്ടയക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. ഇന്ത്യുമായി ചർച്ച നടത്തുന്നതിന് പാക്കിസ്ഥാന്റെ ഭാഗത്തുള്ള ആദ്യ നീക്കമെന്ന നിലയിലാണ് വൈമാനികനെ വിട്ടയക്കുന്നത് എന്നാണ് സൂചന.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *