മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിക്ക് കാലിടറും; കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സർവേ ഫലം

  • 32
    Shares

നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാൻ പോകുന്ന മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സർവേ ഫലങ്ങൾ. എബിപി ന്യൂസ്-സീ വോട്ടർ, സീ ഫോൺ എന്നീ സർവേ ഫലങ്ങളാണ് കോൺഗ്രസിന് വിജയസാധ്യത പറയുന്നത്.

മധ്യപ്രദേശിലും ഛത്തിസ്ഗഢിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ്-സീ വോട്ടർ സർവേ പറയുന്നു. 15 വർഷം ബിജെപി അധികാരത്തിൽ തുടരുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 122 സീറ്റുകൾ കോൺഗ്രസും 108 സീറ്റുകൾ ബിജെപിയും നേടുമെന്നാണ് സർവേയിൽ പറയുന്നത്.

ഛത്തിസ്ഗഢിൽ 90 അംഗ നിയമസഭയിൽ കോൺഗ്രസിന് 47 സീറ്റുകളും ബിജെപിക്ക് 40 സീറ്റുകളും പ്രവചിക്കുന്നു. രാജസ്ഥാനിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സർവേ പ്രവചിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *