543 സീറ്റുകളുള്ള ലോക്‌സഭയിൽ എൻ ഡി എക്ക് 564 സീറ്റ് പ്രവചിച്ച് എ ബി പി ന്യൂസ്; ബിജെപിക്ക് പറ്റിയ മാധ്യമമെന്ന് സോഷ്യൽ മീഡിയ

  • 145
    Shares

എ ബി പി ന്യൂസ് ടിവിയുടെ തെരഞ്ഞെടുപ്പ് സർവേ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു. 543 ലോക്‌സഭാ സീറ്റുകളുള്ള ഇന്ത്യയിൽ എൻ ഡി എ മുന്നണിക്ക് 564 സീറ്റ് കിട്ടുമെന്ന് പ്രവചിച്ചാണ് എ ബി പി ലോകത്തുള്ള സകല മാധ്യമങ്ങളെയും ഞെട്ടിച്ചിരിക്കുന്നത്.

സീ വോട്ടറുമായി നടത്തിയ സർവേ റിപ്പോർട്ടിലാണ് ഗുരുതര പിഴവ് കടന്നുകൂടിയത്. അവതാരകൻ എൻ ഡി എക്ക് 264 സീറ്റ് ലഭിക്കുമെന്നാണ് പറയുന്നതെങ്കിലും സ്‌ക്രീനിൽ പക്ഷേ 564 എന്നാണ് എഴുതി കാണിച്ചത്. സംഭവം ചെറിയൊരു അക്ഷര പിശകാണെങ്കിലും സ്‌ക്രീൻ ഷോട്ടുകൾ നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു.

ബിജെപിക്ക് പറ്റിയ ചാനലാണ് എ ബി പി ന്യൂസ് എന്നാണ് ചിലർ പരിഹസിക്കുന്നത്. ഞങ്ങൾ നിങ്ങളെ മുന്നോട്ട് നയിക്കും എന്ന ചാനലിന്റെ ടാഗ് ലൈൻ ചൂണ്ടിയാണ് പരിഹാസങ്ങൾ ഏറുന്നത്. ഈ മാധ്യമത്തിൽ നിന്നും രാജ്യത്തെ ദൈവം രക്ഷിക്കട്ടെയെന്ന് ചിലർ കമന്റിടുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *