ഡൽഹി യൂനിവേഴ്‌സിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് പ്രവേശനത്തിന് ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് ആരോപണം

  • 16
    Shares

ഡൽഹി യൂനിവേഴ്‌സിറ്റി വിദ്യാർഥി യൂനിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് അങ്കിത് ബസോ പ്രവേശനത്തിനായി സമർപ്പിച്ചത് വ്യാജ ബിരുദ രേഖകളെന്ന് ആരോപണം. എൻ എസ് യു ഐയാണ് ആരോപണം ഉയർത്തിയിരിക്കുന്നത്. ഇത് തിരുവള്ളൂർ സർവകലാശാല അധികൃതർ സ്ഥിരീകരിച്ചതായും എൻ എസ് യു ഐ വ്യക്തമാക്കി

ഡൽഹി സർവകലാശാലയിൽ എംഎ ബുദ്ധിസ്റ്റ് സറ്റഡീസാണ് അങ്കിത് ചെയ്യുന്നത്. തിരുവള്ളൂർ സർവകലാശാലയിൽ നിന്നുള്ള ബി എ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് അങ്കിത് പ്രവേശനം നേടിയത്. അങ്കിത് സമർപ്പിച്ച മാർക്ക് ഷീറ്റ് വ്യാജമാണെന്നതിന്റെ തെളിവുകൾ എൻ എസ് യു ഐ പുറത്തുവിടുകയായിരുന്നു. രേഖകൾ വ്യാജമാണെന്ന് തിരുവള്ളൂർ സർവകലാശാലാ സ്ഥിരീകരിച്ച കത്തും ഇവർ പുറത്തുവിട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *