മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്; ഡൽഹിയിൽ വ്യാപക പ്രതിഷേധം

  • 8
    Shares

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ആയിരങ്ങളുടെ പ്രതിഷേധം. ഭീമ കൊറേഗാവ് സംഭവത്തിലെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെയാണ് പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്വതന്ത്രരാക്കണമെന്നാവശ്യപ്പെട്ട് ജൻ ഏകതാ ജൻ അധികാർ ആന്തോളൻ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്

അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശപ്രവർത്തകരുടെ ചിത്രമുള്ള മുഖംമൂടികൾ ധരിച്ചാണ് ആളുകൾ പ്രതിഷേധത്തിനിറങ്ങിയത്. സിപിഐഎം നേതാക്കളായ ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവരടക്കം പ്രതിഷേധസംഗമത്തിൽ പങ്കെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *