മഹാരാഷ്ട്ര പോലീസിന്റേത് കെട്ടിച്ചമച്ച തെളിവുകളെന്ന് സുധ ഭരദ്വാജ്

  • 7
    Shares

മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത താനടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ ഉയർത്തിക്കാണിച്ച തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് സുധ ഭരദ്വാജ്. വീട്ടുതടങ്കലിൽ കഴിയുന്ന സുധ ഭരദ്വാജ് തന്റെ അഭിഭാഷകയായ വൃന്ദ ഗ്രോവറിന് നൽകിയ കത്തിലാണ് പോലീസിന്റെ തെളിവുകൾ വ്യാജമാണെന്ന് വ്യക്തമാക്കിയത്.

തന്നെയും മറ്റുള്ളവരെയും സംഘടനകളെയുമെല്ലാം ക്രിമിനലാക്കാനുള്ള നീക്കമാണിതെന്ന് അവർ പറയുന്നു. അറസ്റ്റിലായവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ആയിരക്കണക്കിന് കത്തുകളും രേഖകളും ലഭിച്ചതായി ഇന്നലെ മഹാരാഷ്ട്ര പോലീസ് വാദിച്ചിരുന്നു.

നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവ് ലഭിച്ച ശേഷമാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു പോലീസ് അവകാശപ്പെട്ടത്. സുധ ഭരദ്വാജിന് പുറമെ വരവരറാവു, വെർനർ ഗോൺസാൽവസ്, അരുൺ ഫെരേര, ഗൗതം നവാല്ഖ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് പിന്നീട് ഇവരെ വീട്ടുതടങ്കലിലാക്കുകയായിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *