നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കണ്ടെത്തി

  • 109
    Shares

നടി ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടിൽ റെയ്ഡ്. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ റെയ്ഡിനിടെ വീട്ടിൽ കണ്ടെത്തി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്.

പീഡനത്തിനിരയായിട്ടുണ്ടെന്ന് പെൺകുട്ടികൾ സമിതിക്ക് മുമ്പാകെ മൊഴി നൽകി. നടിയുടെ വീട്ടിൽ നാല് പെൺകുട്ടികളുണ്ടെന്നും മനുഷ്യക്കടത്തിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ബാലാവകാശ പ്രവർത്തകനായ അച്യുത റാവോ പറയുന്നു.

പതിനാല് വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ ജോലിക്ക് നിർത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ഭാനുപ്രിയക്കെതിരെ കേസെടുത്തിരുന്നു. ഇതിന് ശേഷം നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് എത്തിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *