ട്രായ് തലവന്റെ ആധാർ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് യുഐഡിഎഐ; ഹാക്കർമാർ കബളിപ്പിച്ചതാണ്
ട്രായ് തലവൻ ആർ എസ് ശർമയുടെ ആധാർ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന അവകാശവാദവുമായി യുഐഡിഎഐ. ആധാർ ഡാറ്റ ബേസിൽ നിന്നോ സെർവറുകളിൽ നിന്നോ വിവരങ്ങൾ ചോർന്നിട്ടില്ല. ഗൂഗിൾ ചെയ്ത് ലഭിച്ച വിവരങ്ങളാണ് ഹാക്കർമാർ പരസ്യപ്പെടുത്തിയതെന്നും യുഐഡിഎഐ പറയുന്നു
ആധാർ നമ്പർ ട്വീറ്റ് ചെയ്ത് ആർ എസ് ശർമ ഹാക്കർമാരെ വെല്ലുവിളിക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ എല്ലാ വ്യക്തിവിവരങ്ങളുമടക്കം ഹാക്കർമാർ പരസ്യപ്പെടുത്തുകയും ചെയ്തു. വെറുമൊരു നമ്പർ കൊണ്ട് ആർക്കും ഒന്നും ചെയ്യാനാകില്ലെന്ന ശർമയുടെ വെല്ലുവിളി പൊളിച്ചുകൊടുക്കുകയായിരുന്നു ഹാക്കർമാർ. ഇതോടെ ആധാറിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്ക ഉയരുകയും ചെയ്തു.
മൊബൈൽ നമ്പർ, ജനനതീയതി, പാൻ കാർഡ് നമ്പർ എന്നിവയടക്കമാണ് ഹാക്കർമാർ ആർ എസ് ശർമയുടെ വിവരങ്ങൾ പുറത്തുവിട്ടത്. കൂടാതെ ആർ എസ് ശർമയുടെ അക്കൗണ്ടിലേക്ക് ഹാക്കർമാർ ഒരു രൂപ നിക്ഷേപിക്കുകയും ചെയ്തിരുന്നു. എന്നാൽ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള തരംതാണ പ്രവൃത്തികൾ മാത്രാണ് ഹാക്കിംഗ് എന്ന പേരിൽ ചിലർ ചെയ്തതെന്ന് യുഐഡിഎഐ പറയുന്നു