ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് 2017ൽ ഫേസ്ബുക്ക് പോസ്റ്റ്; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആദിവാസി പ്രൊഫസർ അറസ്റ്റിൽ

ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് രണ്ട് വർഷം മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള പ്രൊഫസർ അറസ്റ്റിൽ. ജാർഖണ്ഡിലെ സാക്ചി വിമൺസ് കോളജ് പ്രൊഫസർ ജീത്രായി ഹാൻഡ്‌സയാണ് അറസ്റ്റിലായത്. 2017ലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുണ്ടായത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇന്നലെയാണ് ജീത്രായിയെ അറസ്റ്റ് ചെയ്തത്.

തെരഞ്ഞെടുപ്പ് കാലമായതിനാലാണ് ജീത്രായിയുടെ അറസ്റ്റ് ഇന്നലെ വരെ നീട്ടിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആരോപിക്കുന്നു. തീയറ്റർ ആർട്ടിസ്റ്റ് കൂടിയാണ് ജീത്രായി. പശുക്കളെ കൊല്ലാനും ബീഫ് കഴിക്കാനും ഇന്ത്യയിലെ ആദിവാസികൾക്ക് അവകാശമുണ്ടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ബീഫ് മാത്രമല്ല, മയിലിനെ വരെ ആദിവാസികൾ കഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ജീത്രായിയെ അറസ്റ്റ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *