മനോഹർ പരീക്കർ മരിച്ചുകിടക്കുന്നു; അധികാരത്തിനായി അർധരാത്രിയിലും ചർച്ചകളുമായി ബിജെപി

  • 84
    Shares

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാക്കൾ ചർച്ചകളിൽ വാപൃതരായിരുന്നു. ഗോവയിലെ ബിജെപിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നേതാവ് മരിച്ചുകിടക്കുമ്പോഴും അധികാരം എങ്ങനെ നിലനിർത്താമെന്നതായിരുന്നു ബിജെപിയുടെ പ്രഥമ പരിഗണന.

കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയടക്കമുള്ള നേതാക്കൾ ചർച്ചകൾക്കായി ഞായറാഴ്ച രാത്രി തന്നെ ഗോവയിലെത്തി. സഖ്യകക്ഷികളുമായി നടത്തുന്ന ചർച്ച തിങ്കളാഴ്ച രാവിലെയും തുടരുകയാണ്. എം ജിപി, ഗോവ ഫോർവേർഡ് പാർട്ടി, സ്വതന്ത്രർ എന്നിവരുമായാണ് ചർച്ച നടത്തുന്നത്.

40 അംഗ നിയമസഭയിൽ പരീക്കർ കൂടി മരിച്ചതോടെ 35 അംഗങ്ങളായി ചുരുങ്ങി. ഇതിൽ ബിജെപിയുടെ അംഗസംഖ്യ 12 ആണ്. 14 അംഗങ്ങളുള്ള കോൺഗ്രസാണ് ഇപ്പോഴും ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ചെറുപാർട്ടികളുടെ പിന്തുണയോടെയാണ് പരീക്കർ ഗോവയുടെ മുഖ്യമന്ത്രി പദത്തിലെത്തിയത്. മനോഹർ പരീക്കർ എന്ന വ്യക്തിക്ക് മാത്രമായി നൽകിയ പിന്തുണയായിരുന്നു ഇതിൽ കൂടുതലും. അദ്ദേഹം വിടവാങ്ങിയതോടെ അധികാരം നഷ്ടപ്പെടുമോയെന്ന വിഭ്രാന്തിയിലാണ് ബിജെപി നേതാക്കൾ

മുഖ്യമന്ത്രി സ്ഥാനത്തിലായി ഫോർവേർഡ് പാർട്ടി നേതാവ് വിജയ് സർദേശായിയും എംജിപി നേതാവ് സുദിൻ ധവലികറും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പരീക്കറിനാണ് പിന്തുണ നൽകിയതെന്നും ബിജെപിക്കല്ലെന്നും ഇരുനേതാക്കളും പരസ്യമായി പറഞ്ഞും കഴിഞ്ഞു. ഇരുപാർട്ടിക്കം മൂന്ന് എംഎൽഎമാർ വീതമുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *