51 ശതമാനം വോട്ട് നേടി വയനാട്ടിൽ രാഹുൽ ഗാന്ധി തരംഗം അലയടിക്കും

വയനാട് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വമ്പിച്ച ഭൂരിപക്ഷം പ്രവചിച്ച് സർവേകൾ. രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് വയനാട് ലോക്സഭ മണ്ഡലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേർന്ന് നടത്തിയ സർവേ ഫലത്തിലാണ് പ്രവചനം. വയനാട് മണ്ഡലത്തിൽ 51 ശതമാനം വോട്ടും രാഹുൽ ഗാന്ധി നേടുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോൾ ഫലം പറയുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥിയായ പിപി സുനീർ 33 ശതമാനം വോട്ടും എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി 12 ശതമാനം വോട്ടും നേടുമെന്നും ഈ സർവേയിൽ പറയുന്നു. അതേസമയം, കേന്ദ്രത്തിൽ വീണ്ടും മോദി തരംഗം ഉണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *