ആഗ്രയ്ക്ക് വലിയ അർഥമൊന്നുമില്ല, ആഗ്രവാൻ അല്ലേൽ അഗർവാൾ എന്നാക്കണമെന്ന് ബിജെപി

  • 9
    Shares

അലഹബാദ്, ഫൈസാബാദ് നഗരങ്ങളുടെ പേര് മാറ്റലിന് പിന്നാലെ ഉത്തർപ്രദേശിലെ ആഗ്രയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ ജഗൻ പ്രസാദ് ഗാർഗ്. ആഗ്രയെ ആഗ്രവാൻ എന്നോ അഗർവാൾ എന്നോ പുനർനാമകരണം ചെയ്യണമെന്നാണ് ബിജെപി എംഎൽഎ പറയുന്നത്. ആഗ്ര എന്ന വാക്കിന് ഒരു അർഥവുമില്ലെന്നാണ് ബിജെപി നേതാവിന്റെ കണ്ടുപിടിത്തം

അഗർവാൾ സമുദായത്തിൽപ്പെട്ട നിരവധി പേർ ആഗ്രയിൽ താമസിക്കുന്നുണ്ട്. അതിനാൽ നഗരത്തിന്റെ പേര് അഗർവാൾ എന്നോ ആഗ്രവാൻ എന്നോ മാറ്റണമെന്ന് ഇയാൾ പറഞ്ഞു. ഇന്ത്യയിലെ നഗരങ്ങൾക്കുള്ള മുസ്ലിം പേരുകളിൽ അസഹിഷ്ണുത പൂണ്ടാണ് ബിജെപി പേര് മാറ്റൽ രാഷ്ട്രീയം ആരംഭിച്ചത്. ഇതുകൂടാതെ ഷിംല എന്ന നഗരത്തിന് ശ്യമള എന്നാക്കി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *