എയർസെൽ മാക്‌സിസ് കേസ്; പി ചിദംബരത്തെയും മകനെയും പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു

  • 7
    Shares

എയർസെൽ മാക്‌സിസ് കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെയും മകനെയും പ്രതിയാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പതിനാറ് പേർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റപത്രം ജൂലൈ 31ന് പരിഗണിക്കും

സിബിഐ ജഡ്ജി ഒപു സൈനിയുടെ മുമ്പാകെയാണ് കുറ്റപപത്രം സമർപ്പിച്ചത്. ചിദംബരത്തിന്റെയും മകന്റെയും അറസ്റ്റ് ഓഗസ്റ്റ് 7 വരെ തടഞ്ഞുകൊണ്ട് കഴിഞ്ഞാഴ്ച ഡൽഹി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ധനമന്ത്രിയായിരിക്കെ ചിദംബരം ഐഎൻഎക്‌സ് മീഡിയ എന്ന സ്ഥാപനത്തിന് വിദേശത്ത് നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിക്കാൻ കാർത്തിയിലൂടെ വഴി വിട്ട് സഹായിച്ചെന്നാണ് കേസ്. സ്ഥാപനത്തിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി നേടിക്കൊടുത്തപ്പോൾ 3.5 കോടി രൂപ കാർത്തിക്ക് കോഴ ലഭിച്ചതായും സിബിഐ കുറ്റപത്രത്തിൽ പറയുന്നു

മാർച്ചിൽ ചിദംബരത്തിന്റെ ഡൽഹിയിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കേസന്വേഷണത്തിന്റെ ഭാഗമായി സിബിഐ തയ്യാറാക്കിയ രഹസ്യരേഖ കണ്ടെത്തിയിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *