അസമിൽ നിന്നും അരുണാചലിലേക്ക് യാത്ര തിരിച്ച വ്യോമസേനാ വിമാനം കാണാതായി; വിമാനത്തിൽ 13 പേർ

അസമിൽ നിന്നും അരുണാചൽ പ്രദേശിലെ മേചുകയിലേക്ക് തിരിച്ച വ്യോമസേനാ വിമാനം കാണാതായി. അസമിലെ ജോർഹടിൽ നിന്നും 13 പേരെയും വഹിച്ചാണ് വിമാനം യാത്ര തിരിച്ചത്. എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ആന്റണോവ് എ എൻ 32 വിഭാഗത്തിൽപ്പെട്ട വിമാനമാണ് കാണാതായിരിക്കുന്നത്. 12.25ന് മേചുകയിലെ ലാൻഡിംഗ് സ്ട്രിപ്പിൽ എത്തിച്ചേരേണ്ടതായിരുന്നു വിമാനം. ഒരു മണിക്ക് ശേഷം നിയന്ത്രണ സംവിധാനവുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.

വിമാനങ്ങൾ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും ദുഷ്‌കരമായ മേഖലയാണ് മേചുക. ജോർഹട്ട് മുതൽ മേചുക വരെ നിബിഡ വനങ്ങൾക്കും പർവതങ്ങൾക്കും മുകളിലൂടെയാണ് വിമാനത്തിന് സഞ്ചരിക്കേണ്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *