അജ്മീർ ദർഗ സ്‌ഫോടനക്കേസിൽ മലയാളി സുരേഷ് നായർ പിടിയിൽ

  • 27
    Shares

2007ലെ അജ്മീർ ദർഗ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മലയാളി സുരേഷ് നായർ പിടിയിൽ. ഭറൂച്ചിൽ നിന്നാണ് ഒളിവിലായിരുന്ന ഇയാളെ ഗുജറാത്ത് ഭീകരവിരുദ്ധ സേന പിടികൂടിയത്. ശുക്ലിറിത്ത് എന്ന മതകേന്ദ്രത്തിൽ ഇയാൾ സന്ദർശനം നടത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സേന ഇവിടെ എത്തുകയായിരുന്നു.

സ്‌ഫോടനം നടത്തിയ ബോംബ് സ്ഥലത്ത് എത്തിച്ചത് സുരേഷ് നായരാണെന്നാണ് എൻഐഎ പറയുന്നത്. സ്‌ഫോടനം നടക്കുന്ന സമയത്ത് ഇയാൾ അജ്മീറിലുണ്ടായിരുന്നു. സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു

സംഭവത്തിന് ശേഷം ഒളിവിൽ പോയ സുരേഷ് നായർ, സന്ദീപ് ദാങ്കെ, രാമചന്ദ്ര എന്നിവർ ഒളിവിൽ പോകുകയായിരുന്നു. ഇവരെ കണ്ടുപിടിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *