രാഹുൽ പ്രധാനമന്ത്രിയാകണമെന്ന സ്റ്റാലിന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമെന്ന് അഖിലേഷ് യാദവ്

  • 11
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ അഭിപ്രായം മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടാകണമെന്നില്ലെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പ്രതിപക്ഷ സഖ്യത്തിന്റെ അഭിപ്രായമല്ല സ്റ്റാലിൻ പറഞ്ഞതെന്നും അഖിലേഷ് യാദവ് പറഞ്ഞു

കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിനിടെയാണ് പ്രതിപക്ഷ നേതാക്കളെ സാക്ഷിയാക്കി അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി ആകണമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചത്. എന്നാൽ ബിജെപി ഭരണത്തിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടതാണ് മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിന് ജയിക്കാനായതെന്ന് അഖിലേഷ് പറഞ്ഞു.

മമതാ ബാനർജി, ശരദ് പവാർ, തുടങ്ങിയവരെല്ലാം പ്രതിപക്ഷ സഖ്യം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. അതിനാൽ സ്റ്റാലിൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും അഖിലേഷ് പറഞ്ഞു. നേരത്തെ മമതാ ബാനർജിയും സീതാറാം യെച്ചൂരിയും സ്റ്റാലിന്റെ അഭിപ്രായത്തെ പിന്തുണക്കാൻ തയ്യാറായിരുന്നില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *