അഖിലേഷ് യാദവിനെ ലക്‌നൗ വിമാനത്താവളത്തിൽ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞുവെച്ചു

  • 14
    Shares

സമാജ് വാദി പാർട്ടി നേതാവും യുപി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ വിമാനത്താവളത്തിൽ പോലീസ് തടഞ്ഞു. ബിജെപി സർക്കാർ പ്രയാഗ് രാജെന്ന് പേരുമാറ്റി അലഹബാദിലേക്കുള്ള പ്രത്യേക വിമാനത്തിൽ കയറുന്നതിൽ നിന്നാണ് അഖിലേഷിനെ ബലം പ്രയോഗിച്ച് പോലീസ് തടഞ്ഞുവെച്ചത്.

അലഹബാദ് സർവകലാശാലയിൽ വിദ്യാർഥി യൂനിയൻ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനായാണ് അഖിലേഷ് ലക്‌നൗ വിമാനത്താവളത്തിലെത്തിയത്. രേഖാമൂലമുള്ള ഉത്തരവുകളൊന്നുമില്ലാതെയാണ് പോലീസ് തന്നെ തടഞ്ഞതെന്ന് അഖിലേഷ് പറഞ്ഞു. അലഹബാദ് ക്യാമ്പസിൽ അഖിലേഷിന് പ്രവേശനാനുമതി നിഷേധിച്ചിരുന്നുവെന്നും ക്രമസമാധാനം പാലിക്കുന്നതിനായാണ് തടഞ്ഞതെന്നുമാണ് പോലീസ് പ്രതികരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *