കള്ളപ്പണത്തിന്റെ ബലത്തിലാണ് 40 എംഎൽഎമാരെ കൂറുമാറ്റുമെന്ന് മോദി പറഞ്ഞത്; 72 വർഷത്തേക്ക് മോദിയെ വിലക്കണം: അഖിലേഷ് യാദവ്

തൃണമൂൽ കോൺഗ്രസിന്റെ 40 എംഎൽഎമാരെ ബിജെപിയിലേക്ക് എത്തിക്കുമെന്ന മോദിയുടെ ഭീഷണി പ്രസ്താവനക്ക് മറുപടിയുമായി അഖിലേഷ് യാദവ്. ജനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് മോദി അധാർമികമായ മാർഗങ്ങൾ സ്വീകരിക്കുന്നത്. കള്ളപ്പണത്തിന്റെ കരുത്തിലാണ് എംഎൽഎമാരെ ബിജെപി പാളയത്തിൽ എത്തിക്കുമെന്ന് മോദി അവകാശപ്പെടുത്തുന്നത്.

മോദിയെ 72 വർഷത്തേക്ക് വിലക്കണമെന്നും അഖിലേഷ് പറഞ്ഞു. വിവാദ പ്രസംഗം നടത്തിയതിന് യോഗി ആദിത്യനാഥിനെ 72 മണിക്കൂർ നേരത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അഖിലേഷിന്റെ പരാമർശം.

സെരംപൂറിൽ നടന്ന ബിജെപി റാലിയിലാണ് മോദി തൃണമൂൽ എംഎൽഎമാരെ കൂറുമാറ്റുമെന്ന രീതിയിൽ പ്രസംഗിച്ചത്. മോദി എക്‌സ്പയറി ഡേറ്റ് തീരാറായ പ്രധാനമന്ത്രിയാണെന്നും ഒരു കൗൺസിലർ പോലും കൂടെ വരില്ലെന്നുമായിരുന്നു ഇതിനോട് തൃണമൂൽ പ്രതികരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *