അക്ഷയ് കുമാർ, മോഹൻലാൽ, സേവാഗ്; ബിജെപിയുടെ സ്ഥാനാർഥി സാധ്യതാ പട്ടികയിൽ 70 താരങ്ങൾ

  • 39
    Shares

കലാ കായിക രംഗത്തെ താരങ്ങളെ അണിനിരത്തി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ ബിജെപി. അക്ഷയ് കുമാർ, മോഹൻലാൽ, വീരേന്ദർ സേവാഗ്, മാധുരി ദീക്ഷിത് എന്നിവരടക്കമുള്ള താരങ്ങളെയാണ് സ്ഥാനാർഥിയാക്കാനുള്ള സാധ്യത പരിശോധിക്കുന്നത്.

എഴുപതോളം പ്രമുഖരെ സ്ഥാനാർഥികളാക്കാനാണ് ബിജെപി താത്പര്യപ്പെടുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മോഹൻലാലിനെ തിരുവനന്തപുരത്തും ന്യൂഡൽഹിയിൽ അക്ഷയ്കുമാറിനെയും മുംബൈയിൽ മാധുരി ദീക്ഷിതിനെയും ഗുരുദാസ്പൂരിൽ സണ്ണി ഡിയോളിനെയുമാണ് സാധ്യത പരിശോധിക്കുന്നത്.

അക്ഷയ്കുമാറും സേവാഗുമടക്കമുള്ളവർ ബിജെപിയോടുള്ള താത്പര്യം തുറന്നു പ്രകടിപ്പിച്ചിട്ടുള്ളവരാണ്. ആർ എസ് എസ് തത്പരനാണെങ്കിലും മോഹൻലാൽ ബിജെപിയുടെ സ്ഥാനാർഥി വാഗ്ദാനത്തോട് എങ്ങനെ പ്രതികരിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *