ബിജെപിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; ആന്ധ്രയിൽ എംഎൽഎ പാർട്ടി വിട്ടു

  • 18
    Shares

ആന്ധ്രാപ്രദേശിൽ ബിജെപി എംഎൽഎ പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാജമഹേന്ദ്രവാരം എംഎൽഎ അകുല സത്യനാരായണയാണ് ബിജെപിയിൽ നിന്ന് രാജിവെച്ചത്. എംഎൽഎ സ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. നിയമസഭാ സ്പീക്കർ കോഡേല ശിവപ്രസാദിന് അകുല രാജിക്കത്ത് കൈമാറി.

പവൻ കല്യാൺ രൂപീകരിച്ച ജനസേന പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് അകുല സത്യനാരായണ അറിയിച്ചു. ആന്ധ്രയിൽ പാർട്ടിക്ക് ആകെയുള്ള നാല് എംഎൽഎമാരിൽ ഒരാളായിരുന്നു അകുല. ഇതോടെ ആന്ധ്ര നിയമസഭയിലെ ബിജെപി പ്രാതിനിധ്യം മൂന്നായി ചുരുങ്ങി. കഴിഞ്ഞ ദിവസം ബിഹാറിൽ നിന്ന് മുതിർന്ന നേതാവും മുൻ എംപിയുമായ ഉദയ് സിംഗ് ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *