ക്രിസ്റ്റ്യൻ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകനെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കി

  • 9
    Shares

അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് കേസിൽ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകൻ അൽജോ കെ ജോസഫിനെ യൂത്ത് കോൺഗ്രസിൽ നിനിന്ന് പുറത്താക്കി. യൂത്ത് കോൺഗ്രസിന്റെ അനുമതിയില്ലാതെയാണ് അദ്ദേഹം മിഷേലിന് വേണ്ടി ഹാജരായതെന്ന് എഐസിസി അറിയിച്ചു.

കോൺഗ്രസിന്റെ ലീഗൽ വിംഗ് അംഗം കൂടിയാണ് മലയാളിയായ അൽജോ. വ്യക്തിപരമായ താത്പര്യത്തിന്റെ പുറത്താണ് അദ്ദേഹം ഹാജരായത്. യൂത്ത് കോൺഗ്രസ് മുമ്പും കേസിൽ ഇടപെട്ടിട്ടില്ല. അൽജോ ജോസഫിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ലീഗൽ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും പാർട്ടിയിൽ നിന്നും നീക്കം ചെയ്തതായി യൂത്ത് കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു

നേരത്തെ ബിജെപി സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിച്ചിരുന്നു. എന്നാൽ പാർട്ടിയെയും തൊഴിലിനെയും രണ്ടായി കാണണമെന്നായിരുന്നു അൽജോയുടെ മറുപടി


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *