സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അലോക് വർമ സുപ്രീം കോടതിയിൽ; ആരോപണവുമായി പ്രതിപക്ഷവും

  • 10
    Shares

സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ തീരുമാനത്തിനെതിരെ അലോക് വർമ സുപ്രീം കോടതിയെ സമീപിച്ചു. അലോക് വർമയുടെ ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും. പ്രധാന കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുകയാണെന്ന് അലോക് വർമയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആരോപിച്ചു.

്പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയുടെ യോഗം ചേർന്ന് മാത്രമേ സിബിഐ ഡയറക്ടറെ നീക്കാനാകു. എന്നാൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സ്ഥാനത്ത് നിന്ന് നീക്കിയതായി ചൂണ്ടിക്കാട്ടിയാണ് അലോക് വർമ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

അലോക് വർമയെ മാറ്റിയത് റഫാൽ കരാർ സിബിഐ അന്വേഷണത്തിന് എത്തുന്ന സാഹചര്യമുണ്ടായാൽ സർക്കാർ വിരുദ്ധനായ അലോക് വർമ സിബിഐ തലപ്പത്ത് ഉണ്ടായിരിക്കരുതെന്നതിനാലാണെന്ന് പ്രതിപക്ഷം. ഇതിനായി സർക്കാർ ഒരുക്കിയ നാടകമായിരുന്നു ഉദ്യോഗസ്ഥർ തമ്മിലുള്ള കലാപമെന്നും പ്രതിപക് നേതാക്കൾ ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *