സുപ്രീം കോടതി നിർദേശത്തെ തുടർന്ന് തിരിച്ചെത്തിയ അലോക് വർമയെ സിബിഐ തലപ്പത്ത് നിന്ന് വീണ്ടും നീക്കി

  • 9
    Shares

സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ വീണ്ടും നീക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. സമിതിയിൽ പ്രധാനമന്ത്രി, ജസ്റ്റിസ് എ കെ സിക്രി തുടങ്ങിയവർ പുറത്താക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോൾ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ മാത്രമാണ് പ്രതികൂലിച്ചത്.

്‌സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അലോക് വർമ സിബിഐ ഡയറക്ടർ സ്ഥാനത്ത് തിരിച്ചെത്തിയത്. തിരിച്ചെത്തി 48 മണിക്കൂർ കഴിയും മുമ്പേ തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി വർമയെ വീണ്ടും മാറ്റുകയായിരുന്നു. സിവിസി റിപ്പോർട്ടിൽ വർമക്കെതിരെ പത്തിലധികം അഴിമതി ആരോപണങ്ങൾ ഉള്ളതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ മേധാവിയെ നിയമിക്കുന്നത് വരെ അഡീഷണൽ ഡയറക്ടർ എം നാഗേശ്വർ റാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി വീണ്ടും നിയമിച്ചു. അലോക് വർമയെ ഫയർ സർവീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ് മേധാവിയായും നിയമിച്ചു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *