കാശ്മീരിൽ തീവ്രവാദ ഭീഷണി; അമർനാഥ് തീർഥാടകർ എത്രയും വേഗം കാശ്മീർ വിട്ടുപോകാൻ നിർദേശം

തീവ്രവാദി ഭീഷണി ഉയർന്ന സാഹചര്യത്തിൽ അമർനാഥ് തീർഥാടനത്തിന് എത്തിയവർ എത്രയും വേഗം കാശ്മീർ താഴ് വര വിട്ടുപോകണമെന്ന് ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ നിർദേശം. തീർഥാടന പാതയിൽ അമേരിക്കൻ നിർമിത സ്‌നൈപ്പർ തോക്കും പാക് നിർമിത കുഴിബോംബുകളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭരണകൂടത്തിന്റെ നിർദേശം

അമർനാഥ് തീർഥാടകരെ പാക് ഭീകരർ ലക്ഷ്യം വെച്ചിട്ടുള്ളതായി രഹസ്യാന്വേഷണ റിപ്പോർട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കാശ്മീരിൽ സൈനിക സാന്നിധ്യം ശക്തമാക്കിയിരുന്നു. 28,000 സൈനികരെയാണ് കാശ്മീരിൽ അധികമായി വിന്യസിച്ചത്. സ്‌കൂളുകൾക്ക് അവധി നൽകുകയും ചെയ്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *