അമിത് ഷാ മന്ത്രിസഭയിലേക്ക്, ധനമന്ത്രിയായേക്കും; സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങി രാഷ്ട്രപതിഭവൻ

നരേന്ദ്രമോദി സർക്കാരിന്റെ മന്ത്രിമാരുടെ പട്ടികയായി. കേരളത്തിൽ നിന്ന് വി മുരളീധരൻ എംപി അടക്കം 51 പേർക്ക് മന്ത്രിസഭയിൽ അംഗത്വമുണ്ടാകുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അൽപ്പ സമയത്തിനകം നിയുക്ത മന്ത്രിമാരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ഏഴ് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്

പരിചയ സമ്പന്നർക്കൊപ്പം പുതു മുഖങ്ങളെയും ഉൾപ്പെടുത്തിയാണ് പുതിയ കേന്ദ്രമന്ത്രിസഭ. ബിജെപി അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിലേക്ക് എത്തുന്നുവെന്നതാണ് ഏറ്റവും പ്രധാനം. മന്ത്രിസഭയിൽ പ്രധാന വകുപ്പുകളായ ധനകാര്യമോ പ്രതിരോധമോ അമിത് ഷാ കൈകാര്യം ചെയ്‌തേക്കും.

ഉച്ചയോടെയാണ് വി മുരളീധരൻ മന്ത്രിസഭയിൽ എത്തുമെന്ന അറിയിപ്പ് ലഭിച്ചത്. സ്മൃതി ഇറാനി, രാജ്‌നാഥ് സിംഗ്, നിർമലാ സീതാരാമൻ, പ്രകാശ് ജാവേദ്കർ, ബബുൽ സുപ്രിയോ എന്നിവർ ഇത്തവണയും മന്ത്രിസ്ഥാനത്തുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *