കേരളത്തിൽ ഇക്കുറി താമര വിരിയും: അമിത് ഷാ

  • 262
    Shares

ഗാന്ധി നഗർ: കേരളത്തിൽ ഇത്തവണ ബിജെപിക്ക് സീറ്റുകൾ ലഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മികച്ച മത്സരം തന്നെ ബിജെപി ഇത്തവണ കാഴ്ചവെക്കും. കുറച്ചു സീറ്റുകൾ ബിജെപിക്ക് കേരളത്തിൽ നിന്ന് ലഭിക്കും. ശബരിമല തന്നെയാകും ബിജെപിയുടെ മുഖ്യ പ്രചാരണ വിഷയമെന്നും അമിത് ഷാ പറഞ്ഞു.

ശനിയാഴ്ച അമിത് ഷാ ഗാന്ധിനഗറിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഗാന്ധിനഗറിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷമാണ് വരണാധികാരിക്ക് മുമ്പാകെ അമിത് ഷാ പത്രിക സമർപ്പിച്ചത്. അഹമ്മദാബാദിലെ നാരാൺപുര മേഖലയിൽ നിന്നും നാല് കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ സംഘടിപ്പിച്ചത്. പാട്ടീദാർ ചൗക്കിൽ റോഡ് ഷോ അവസാനിച്ചു.

ഗാന്ധി നഗറിൽ നടന്ന പൊതുപരിപാടിയിൽ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്ഗരി, ശിവസേന തലവൻ ഉദ്ദവ് താക്കറെ എന്നിവർ പങ്കെടുത്തു. ഇതാദ്യമായാണ് അമിത് ഷാ ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. മുതിർന്ന നേതാവ് എൽ കെ അദ്വാനി ആറ് തവണ മത്സരിച്ച് വിജയിച്ച സീറ്റാണ് ഗാന്ധിനഗർ. ഇത്തവണ അദ്വാനിക്ക് മത്സരിക്കാൻ ബിജെപി സീറ്റ് നൽകിയിരുന്നില്ല.

അദ്വാനിയും വാജ്‌പേയിയും മത്സരിച്ച മണ്ഡലത്തിൽ മത്സരിക്കാൻ സാധിച്ചതിൽ ഭാഗ്യവാനാണെന്നാണ് അമിത് ഷാ പ്രതികരിച്ചത്. അതേസമയം അദ്വാനി അമിത് ഷായുടെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *