സർജിക്കൽ സ്‌ട്രൈക്കും വ്യോമാക്രമണവുമൊക്കെ നടത്തുന്നത് ജനങ്ങൾക്ക് വലിയ സന്തോഷം നൽകുമെന്ന് അമിത് ഷാ

രാജ്യം സർജിക്കൽ സ്‌ട്രൈക്കുകളും വ്യോമാക്രമണവുമൊക്കെ നടത്തുന്നത് ജനങ്ങൾക്ക് സന്തോഷം നൽകുമെന്ന കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം കാര്യങ്ങൾ നടപ്പാക്കണമെങ്കിൽ അസാമാന്യ ധൈര്യം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു

ഇത്തരം ആക്രമണങ്ങൾ ജനങ്ങൾക്ക് സന്തോഷം നൽകുമെങ്കിലും ചിലപ്പോൾ തെറ്റായ കണക്കുകൂട്ടലുകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് തന്നെ തീരുമാനമെടുക്കുന്നതിന് അപാര ധൈര്യം ആവശ്യമാണ്. യുപിഎ സർക്കാരുകൾക്ക് എടുത്ത് പറയാനാകുന്ന അഞ്ച് തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ സാധിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു

വ്യോമാക്രമണവും സർജിക്കൽ സ്‌ട്രൈക്കും ലോകം നമ്മളെ നോക്കുന്ന രീതിക്ക് തുടക്കം കുറിച്ചു. ഒരിഞ്ച് സ്ഥലത്തിന്റെ കാര്യത്തിൽ പോലും ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല. ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി ഒരു തീരുമാനമെടുത്തു. ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 17 വരെ കാശ്മീരിൽ ഒരു വെടിയുണ്ട പോലും ഉപയോഗിക്കേണ്ടി വന്നില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *