പൊതു തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്ന് അമിത് ഷാ

  • 9
    Shares

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഹൈദരാബാദിൽ പാർട്ടി നേതാക്കൾക്കായി നടത്തിയ സമ്മേളനത്തിലാണ് ഷാ ഇക്കാര്യം പറഞ്ഞത്.

ഓരോ സംസ്ഥാനത്തും അടിത്തറ ശക്തമാക്കാൻ അമിത് ഷാ നിർദേശം നൽകി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, എന്നിവിടങ്ങളിൽ മോദിയുടെ റാലി കൂടുതലുണ്ടാകും. പഞ്ചാബിൽ നിന്നാണ് തെരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിക്കുന്നത്. 50 റാലികളിലാണ് മോദി ആകെ പങ്കെടുക്കുക

രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്ഗരി, അമിത് ഷാ എന്നിവർ 50 റാലികളിൽ പങ്കെടുക്കും. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് തീരുമാനം. ഫെബ്രുവരി മുതൽ റാലികൾക്ക് തുടക്കമാകും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *