വ്യാജ വാർത്തകൾ ഇനി പ്രചരിപ്പിക്കരുത്; അണികളോട് അമിത് ഷാ

ഇനി മുതൽ വ്യാജ വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് അണികളോട് ബിജെപി അധ്യക്ഷൻ അമിത് ഷാ. ബിജെപി സോഷ്യൽ മീഡിയ പ്രവർത്തകരുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. പിടിഐ വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പതിവുപോലെ വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാണ് നൽകുന്നതെന്ന് അമിത് ഷാ പ്രവർത്തകരെ ചൂണ്ടിക്കാണിച്ചു. പാർട്ടിയുടെ മുഖമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. വ്യാജ ചിത്രങ്ങളോ, വിവരങ്ങളോ ട്വിറ്റർ, ഫേസ്ബുക്ക് എന്നി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണം

300ലധികം പാർട്ടി പ്രവർത്തകർ പങ്കെടുത്ത യോഗത്തിലാണ് അമിത് ഷായുടെ ഉപദേശം. വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന കാര്യത്തിൽ ബിജെപി പ്രവർത്തകർ നിരവധി തവണ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. സോഷ്യൽ മീഡിയ തന്നെ ഇത്തരം വാർത്തകൾ പൊളിക്കുകയും ചെയ്തു തുടങ്ങിയതോടെയാണ് അമിത് ഷാ അപകടം മണത്തതും പ്രവർത്തകരെ ഉപദേശിച്ചതും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *