മോദിയുടെ ജന്മദിനം: എയിംസ് ആശുപത്രി വൃത്തിയാക്കി അമിത് ഷാ; വൃത്തിയായിക്കിടക്കുന്ന നിലം വീണ്ടും വൃത്തിയാക്കുന്നത് എന്തിനെന്ന് സോഷ്യൽ മീഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ച് ആവിഷ്‌കരിച്ച സേവാസപ്താഹം പദ്ധതിയുടെ ഭാഗമായി ഡൽഹി എയിംസ് ആശുപത്രി വൃത്തിയാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ അടക്കമുള്ള നേതാക്കളും അമിത് ഷായ്‌ക്കൊപ്പമുണ്ടായിരുന്നു.

സെപ്റ്റംബർ 17നാണ് മോദിയുടെ ജന്മദിനം. ഇതിന്റെ ഭാഗമായി സേവനവാരം അടക്കം ഒരാഴ്ചത്തെ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ആശുപത്രി വൃത്തിയാക്കലിന് ശേഷം ബിജെപി പ്രവർത്തകർ എയിംസിലെ രോഗികൾക്ക് പഴങ്ങൾ വിതരണം ചെയ്തു.

എന്നാൽ അമിത് ഷായുടെ നിലം തൂക്കലിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വൃത്തിയായി കിടക്കുന്ന നിലം തുടച്ച് നാടകം കളിക്കുന്നത് എന്തിനാണെന്ന് സോഷ്യൽ മീഡിയയിൽ ചിലർ ചോദിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *