എഫ് ബി പേജിൽ കേരളത്തിലെ പ്രവർത്തകരുടെ പരാതി പ്രളയം; അമിത് ഷാ റിപ്പോർട്ട് തേടി

Loading...
  • 8
    Shares

കേരളത്തിലെ ബിജെപി ഘടകത്തിനുള്ള പ്രശ്‌നങ്ങൾ സംബന്ധിച്ച് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക്ക് പേജിയിൽ പരാതി പ്രളയം. മലയാളികളായ ബിജെപി പ്രവർത്തകരാണ് പരാതിയുമായി ദേശീയ അധ്യക്ഷന്റെ ഫേസ്ബുക്ക് പേജിൽ കമന്റുകളുമായി നിറയുന്നത്. ഇതോടെ കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് അമിത് ഷാ റിപ്പോർട്ട് തേടി

കേരളത്തിന്റെ ചുമതലയുള്ള മുരളീധര റാവുവിനോടാണ് അമിത് ഷാ റിപ്പോർട്ട് തേടിയത്. സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിൽ ചേരിതിരിവ് രൂപപ്പെട്ട സാഹചര്യത്തിലാണ് ഫേസ്ബുക്ക് പേജിൽ പ്രവർത്തകർ പരാതിയുമായി ചെന്നത്.

തന്റെ പേജിൽ വന്ന മലയാളത്തിലുള്ള കമന്റുകൾ സഹിതം തർജിമ ചെയ്തു നൽകാൻ അമിത് ഷാ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. താരസംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വി മുരളീധരൻ നടത്തിയ അഭിപ്രായ പ്രകടനമാണ് തർക്കങ്ങൾക്ക് പിന്നിൽ. ലസിത പാലക്കലിന്റെ വിഷയവുമായി പ്രവർത്തകർ ഇതോടെ രംഗത്തുവരികയായിരുന്നു

ലസിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ മൗനം പാലിക്കുന്ന ബിജെപി നേതൃത്വം സിനിമയിലെ വിവാദങ്ങളിൽ പ്രതികരിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *