ബംഗാളിൽ നിന്ന് മമതയെയും തൃണമൂലിനെയും പിഴുതെറിയുമെന്ന് അമിത് ഷാ

  • 14
    Shares

കൊൽക്കത്ത: തൃണമൂൽ സർക്കാരിന്റെ വിലക്ക് ലംഘിച്ചും കൊൽക്കത്തയിൽ റാലി നടത്തി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ വേണമെങ്കിൽ തന്നെ അറസ്റ്റ് ചെയ്‌തോളുവെന്നായിരുന്നു അമിത് ഷായുടെ നിലപാട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും പശ്ചിമ ബംഗാളിൽ നിന്ന് വേരോടെ പിഴുതെറിയുമെന്ന് യുവ സ്വാഭിമാൻ റാലിയെ അഭിസംബോധന ചെയ്യവെ അമിത് ഷാ പറഞ്ഞു

തെരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്തെ ഓരോ ജില്ലയിലും സന്ദർശനം നടത്തും. പാർട്ടിയുടെ സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മസ്ഥലമാണ് ബംഗാൾ. അവിടെ മാറ്റം കൊണ്ടുവന്നില്ലെങ്കിൽ മറ്റ് 19 സംസ്ഥാനങ്ങളിൽ ബിജെപി അധികാരം കയ്യാളുന്നതിൽ അർഥമില്ല. ബിജെപി ഒരിക്കലും ബംഗാൾ വിരോധികളല്ല, മറിച്ച് മമതാ വിരോധികളാണെന്നും അമിത് ഷാ പറഞ്ഞു.

ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് മമതാ ബാനർജിയോട് അമിത് ഷാ ചോദിച്ചു. രാഹുൽ ഗാന്ധിയും ഇക്കാര്യത്തിൽ മമതാ ബാനർജിക്ക് പിന്തുണ നൽകുകയാണ്. കോൺഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയമാണിതെന്നും അമിത് ഷാ ആരോപിച്ചു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *