മോദിക്കും അമിത് ഷായ്ക്കുമെതിരായ പരാതിയിൽ ഉടൻ തീരുമാനം വേണം: തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ നരേന്ദ്രമോദി, അമിത് ഷാ എന്നീ ബിജെപി നേതാക്കൾക്കെതിരായ പരാതിയിൽ മേയ് 6ന് മുമ്പ് തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. കോൺഗ്രസ് നൽകിയ ഒമ്പത് പരാതികളിലാണ് തീരുമാനമെടുക്കാൻ കോടതി നിർദേശം.

തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കുന്നതിന് മുമ്പായി തീരുമാനം വരണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. എട്ടാം തീയതി വരെ സമയം തരണമെന്ന കമ്മീഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

നരേന്ദ്രമോദിയും അമിത് ഷായും പലതവണ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *