അമിതാ ഷാ ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ, യഥാർഥ കർമയോഗി: മുകേഷ് അംബാനി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇന്ത്യയുടെ ഉരുക്ക് മനുഷ്യനെന്ന് വിശേഷിപ്പിച്ച് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി. പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂനിവേഴ്‌സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിനിടെയാണ് വിശേഷണം. അമിത് ഷാ യഥാർഥ കർമയോഗിയാണെന്നും മുകേഷ് അംബാനി പറഞ്ഞു

ഗുജറാത്തും ഇപ്പോൾ നമ്മുടെ രാജ്യവും നിങ്ങളെപ്പോലെയൊരു നേതാവിനെ കിട്ടിയതിൽ അനുഗ്രഹീതരായിരിക്കുകയാണ്. ഇന്ത്യ ഇപ്പോൾ സുരക്ഷിത കരങ്ങളിലാണ്. നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അതിർവരമ്പുകൾ വെക്കേണ്ടതില്ല. ഇന്ത്യ വളരുകയാണെന്നും മുകേഷ് അംബാനി പറഞ്ഞു

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ ലോകത്തെ ഏറ്റവും വളരുന്ന സാമ്പത്തിക ശക്തിയായി മാറിയെന്ന് അമിത് ഷാ അവകാശപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാർത്തകൾ വരുന്നതിനിടയിലാണ് അമിത് ഷായുടെ ഇത്തരമൊരു അവകാശവാദമെന്നതും കൗതുകകരമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *