അമൃത്സർ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്ന് റെയിൽവേ

  • 9
    Shares

അമൃത്സറിൽ ദസറ ആഘോഷത്തിനിടെ ട്രെയിനിടിച്ച് 61 പേർ മരിച്ച സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് ഇന്ത്യൻ റെയിൽവേ. ചടങ്ങ് സംബന്ധിച്ച് സംഘാടകർ ഒരറിയിപ്പും നൽകിയിരുന്നില്ലെന്ന് വടക്കൻ റെയിൽവേ വക്താവ് ദീപക് കുമാർ പറഞ്ഞു.

അപകടം നടന്ന സമയത്ത് റെയിൽവേ ക്രോസ് അടച്ചിരുന്നു. പരിപാടിയുടെ സംഘാടകരോ ഭരണാധികാരികളോ യാതൊരു വിവരവും റെയിൽവേക്ക് നൽകിയിരുന്നില്ല. അപകടം നടന്ന് നിമിഷങ്ങൾക്കകം ലോക്കോ പൈലറ്റ് അമൃത്സർ സ്റ്റേഷൻ മാസ്റ്ററെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.

ജോടാ ഫടകിലാണ് അപകടം നടന്നത്. രാവൺ ദഹൻ ചടങ്ങ് കണ്ടുകൊണ്ട് റെയിൽവേ ട്രാക്കിൽ നിന്നവർക്കിടയിലൂടെ ട്രെയിൻ പാഞ്ഞുകയറുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *