മോദി രാഷ്ട്രപിതാവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ; ഗാന്ധിജിയെ അറിയുമോയെന്ന് സോഷ്യൽ മീഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃതാ ഫഡ്‌നാവിസ്. നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ട്വിറ്റർ സന്ദേശത്തിലാണ് ഈ വിശേഷണം

നരേന്ദ്രമോദിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചാണ് അമൃത പിറന്നാൾ ആശംസകൾ നേർന്നത്. സമൂഹത്തിന്റെ നന്മക്ക് വേണ്ടി നിരന്തരം പരിശ്രമിക്കാൻ ഞങ്ങൾക്ക് പ്രചോദനം നൽകുന്ന രാജ്യത്തിന്റെ പിതാവായ നരേന്ദ്രമോദിജിക്ക് ജന്മദിനാശംസകൾ നേരുന്നു എന്നായിരുന്നു ട്വീറ്റ്.

രൂക്ഷ വിമർശനമാണ് അമൃതയുടെ ട്വീറ്റിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മഹാത്മാ ഗാന്ധിയെ അറിയുമോയെന്ന് നിരവധി പേരാണ് ബിജെപി മുഖ്യമന്ത്രിയുടെ ഭാര്യയോട് ചോദിക്കുന്നത്. നരേന്ദ്രമോദി എപ്പോഴാണ് രാജ്യത്തിന്റെ പിതാവ് ആയതെന്നും അമൃതയുടെ ട്വീറ്റിന് താഴെ നിരവധി പേർ ചോദ്യമുന്നയിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *