ആന്ധ്രയിൽ ജാതിസമവാക്യം: അഞ്ച് ജാതികളിൽ നിന്നായി അഞ്ച് ഉപ മുഖ്യമന്ത്രിമാർ
ആന്ധ്രാ പ്രദേശിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചു. ഇവരടക്കം 25 അംഗ മന്ത്രിസഭ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്യത്ത് തന്നെ ഇതാദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് അഞ്ച് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുന്നത്.
വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളായിട്ടാണ് അഞ്ച് ഉപമുഖ്യമന്ത്രിമാരെ തീരുമാനിച്ചതെന്ന് ജഗൻമോഹൻ പറഞ്ഞു. പട്ടികജാതി, പട്ടിക വർഗം, പിന്നാക്ക വിഭാഗം, ന്യൂനപക്ഷം, കാപ്പു സമുദായം തുടങ്ങിയവരെയാണ് അഞ്ച് ഉപ മുഖ്യമന്ത്രിമാർ പ്രതിനിധീകരിക്കുന്നത്.