ആന്ധ്രാപ്രദേശിൽ റീ പോളിംഗ് വേണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

  • 65
    Shares

വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായ ആന്ധ്രാപ്രദേശിലെ 30 ശതമാനം പോളിംഗ് ബൂത്തുകളിലും റീ പോളിംഗ് വേണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇക്കാര്യം ആവശ്യപ്പെട്ട് നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 30 ശതമാനത്തോളം വോട്ടിംഗ് മെഷീനുകളും ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെന്നാണ് പരാതി

നിരവധി പേർക്ക് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല. ഒമ്പതര വരെ കാത്തുനിന്നിട്ടും പോളിംഗ് തുടങ്ങാത്തതിനാൽ ഇവർ മടങ്ങിപ്പോയി. ഇവർ വോട്ട് ചെയ്യാൻ തിരിച്ചെത്തിയുമില്ല. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നാണ് ടി ഡി പിയുടെ ആവശ്യം. നൂറോളം വോട്ടിംഗ് യന്ത്രങ്ങളാണ് ആന്ധ്രയിലെ വിവിധ ബൂത്തുകളിലായി തകരാറിലായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *