കടലാസിൽ മാത്രമുള്ള അനിൽ അംബാനിയുടെ കമ്പനിക്ക് ദസ്സോയുടെ നിക്ഷേപം 334 കോടി രൂപ
കടലാസിൽ മാത്രമുള്ള അനിൽ അംബാനിയുടെ മറ്റൊരു കമ്പനിയിലും ദസ്സോ ഏവിയേഷൻ നിക്ഷേപം നടത്തിയതായി രേഖകൾ. റിലയൻസ് എയർപോർട്ട് ഡെവലപേഴ്സ് ലിമിറ്റഡ് എന്ന കമ്പനി ദസ്സോ നിക്ഷേപം വഴി 284 കോടി രൂപ ലാഭമുണ്ടാക്കിയതായി ദ വയർ റിപ്പോർട്ട് ചെയ്യുന്നു. ഈ പണമുപയോഗിച്ചാണ് നാഗ്പൂരിൽ റിലയൻസ് എയ്റോ സ്ട്രക്ചർ ഭൂമി വാങ്ങിയതെന്നാണ് റിപ്പോർട്ട്.
ഏതാണ് 334 കോടി രൂപയാണ് ദസ്സോ അനിൽ അംബാനിയുടെ കടലാസിൽ മാത്രമുള്ള കമ്പനിയിൽ നിക്ഷേപിച്ചിരിക്കുന്നത്. കമ്പനിയുടെ 34.7 ശതമാനം ഓഹരികൾ വാങ്ങിയാണ് ദസ്സോയുടെ നിക്ഷേപം. റാഫേൽ ഇടപാടിലെ കൂടുതൽ അഴിമതി രഹസ്യങ്ങൾ മറ നീക്കി പുറത്തുവരികയാണ് ഓരോ ദിവസവും
മുൻ വർഷങ്ങളിൽ തുടർച്ചയായി നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുന്ന കമ്പനിയിൽ ദസ്സോ പണം നിക്ഷേപിച്ചത് എന്തിനെന്നത് ദുരൂഹമാണ്. റാഫേലിൽ റിലയൻസിനെ പങ്കെടുപ്പിക്കാനായി നാഗ്പൂരിൽ ഭൂമി വാങ്ങാനുള്ള പണം നൽകിയതും ദസ്സോ തന്നെയാണെന്ന് ഇപ്പോൾ വ്യക്തമാകുകയാണ്.