അനിൽ അംബാനിക്കെതിരെ കോടതിയലക്ഷ്യ നടപടി; നാലാഴ്ചക്കുള്ളിൽ 453 കോടി രൂപ കെട്ടിവെക്കണം

  • 14
    Shares

എറിക്‌സണ് നൽകാനുള്ള 550 കോടി രൂപ സുപ്രീം കോടതി ഉത്തരവ് മാനിക്കാതെ പിടിച്ചുവെക്കുന്ന അനിൽ അംബാനിയുടെ റിലയൻസിനെതിരെ കോടതിയലക്ഷ്യ നടപടി. കേസിൽ അനിൽ അംബാനി 453 കോടി രൂപ കെട്ടിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. നാലാഴ്ചക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ മൂന്ന് മാസം വരെ ജയിൽ വാസം അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിൽ പറയുന്നു

സ്വീഡിഷ് കമ്പനിയായ എറിക്‌സണ് വേണ്ടി ദുഷ്യന്ത് ദേവാണ് ഹാജരായത്. 550 കോടി നൽകാൻ കഴിയില്ലെന്ന് പറയുന്ന അനിൽ അംബാനിക്ക് റഫാൽ കരാറിൽ നിക്ഷേപിക്കാനുള്ള പണം എവിടെ നിന്ന് ലഭിച്ചുവെന്ന് കോടതി ചോദിച്ചിരുന്നു. 2018 ഡിസംബർ 15നകം കടബാധ്യത തീർക്കാനായിരുന്നു കോടതി നിർദേശിച്ചിരുന്നത്. ഇത് അനുസരിക്കാതെ വന്നതോടെയാണ് കോടതിയലക്ഷ്യ നടപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *