വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ കുടുങ്ങിയ ഡൽഹി യൂനിവേഴ്സിറ്റി യൂനിയൻ പ്രസിഡന്റിനെ എബിവിപി പുറത്താക്കി
ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡന്റ് അങ്കിവ് ബൈസോയെ എബിവിപിയിൽ നിന്ന് പുറത്താക്കി. ഇയാളോട് യൂനിയൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ എബിവിപി ആവശ്യപ്പെട്ടു. ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടാൻ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്ന ആരോപണമുയർന്ന സാഹചര്യത്തിലാണ് നടപടി
സംഘടനയുടെ എല്ലാ ഭാരവാഹിത്വത്തിൽ നിന്ന് ബൈസോയെ നീക്കിയതായി എബിവിപി അറിയിച്ചു. അന്വേഷണം തീരുംവരെയാണ് നടപടി. വെല്ലൂർ തിരുവള്ളൂർ സർവകലാശാലയിൽ ബിരുദ പഠനം പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് നൽകിയാണ് അങ്കിവ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നത്. എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കുകയായിരുന്നു. എൻ എസ് യുവാണ് അങ്കിവിനെതിരെ ആരോപണമുന്നയിച്ച് രംഗത്തുവന്നത്