പദ്മഭൂഷൺ പുരസ്‌കാരം തിരിച്ചു നൽകുമെന്ന് നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെ

  • 17
    Shares

പദ്മഭൂഷൺ പുരസ്‌കാരം തിരിച്ചുനൽകുമെന്ന വെറും പ്രഖ്യാപനവുമായി ആർ എസ് എസ് ഏജന്റെന്ന് ചിലർ ആരോപിക്കുന്ന അണ്ണാ ഹസാരെ. കഴിഞ്ഞ നാല് ദിവസമായി ഇയാൾ ഡൽഹിയിൽ നിരാഹാരമിരിക്കുകയാണ്. കേന്ദ്രത്തിൽ ലോക്പാൽ സംവിധാനവും സംസ്ഥാനങ്ങളിൽ ലോകായുക്തയും വേണമെന്നാണ് ഇയാളുടെ ആവശ്യം.

പദ്മഭൂഷൺ ലഭിക്കാൻ മാത്രം ഒന്നും ചെയ്തിട്ടില്ലെന്നൊക്കെയാണ് ഹസാരെ പറയുന്നത്. രാജ്യത്തിന് നൽകിയ സേവനത്തിന്റെ പേരിലാണ് പുരസ്‌കാരമെങ്കിൽ ഈയൊരു സാഹചര്യത്തിൽ എങ്ങനെ പുരസ്‌കാരം സൂക്ഷിക്കുമെന്നൊക്കെ ഹസാരെ ചോദിക്കുന്നു. അതേസമയം ഹസാരെയുടേത് സമ്മർദ തന്ത്രമാണെന്ന അഭിപ്രായങ്ങളും പുറത്തുവന്നിട്ടുണ്ട്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മോദിയാണ് ഉത്തരവാദിയെന്ന് ഹസാരെ പറഞ്ഞു. ജനുവരി 3നാണ് ഹസാരെ നിരാഹാരം ആരംഭിച്ചത്. 2014ൽ മോദിയെ അധികാരത്തിൽ കയറുന്നതിന് ഇയാളുടെ സമരം ആർ എസ് എസിനെ ഏറെ സഹായിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *