പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്ത് നിന്ന് അനുപം ഖേർ രാജിവെച്ചു
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്ത് നിന്ന് അനുപം ഖേർ രാജിവെച്ചു. 2017ലാണ് അനുപം ഖേർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്ത് എത്തിയത്. ഒരു അന്താരാഷ്ട്ര ടി വി പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് രാജിയെന്ന് അനുപം ഖേർ വിശദീകരിക്കുന്നു
ഗജേന്ദ്ര ചൗഹാന് ഒഴിഞ്ഞതിന് പിന്നാലെ ഏറെ വിവാദങ്ങൾക്ക് ശേഷമാണ് അനുപം ഖേർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്ത് എത്തുന്നത്. മോദി സർക്കാരിന്റെ കടുത്ത ആരാധകനായാണ് ഇതുവരെ അദ്ദേഹത്തെ കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ പുകഴ്ത്തി അനുപം ഖേർ രംഗത്തുവന്നിരുന്നു.