ബിജെപിക്ക് 300 സീറ്റ് തികയ്ക്കാൻ ഇനി എത്ര ജവാൻമാർക്ക് ജീവൻ നൽകേണ്ടി വരും: കെജ്രിവാൾ

  • 275
    Shares

ഇന്ത്യ-പാക് സംഘർഷത്തെയും വ്യോമസേന നടത്തിയ മിന്നലാക്രമണത്തെയും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന ബിജെപിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പുൽവാമ ഭീകരാക്രമണത്തിൽ രാജ്യം ഒന്നടങ്കം വേദനയിലാണ്. നമ്മുടെ വ്യോമസേന തിരിച്ചടിച്ചു. ജവാൻമാരുടെ ജീവത്യാഗത്തിന് തിരിച്ചടി നൽകിയതിൽ നാം സന്തോഷിച്ചു. പക്ഷേ നമ്മുടെ പൈലറ്റിനെ പാക് സൈന്യം പിടികൂടിയതോടെ അടുത്ത ദു:ഖം ഇന്ത്യക്ക് വന്നു

രാജ്യവും പ്രതിപക്ഷവും ജനങ്ങളും സൈന്യത്തിനൊപ്പം ചേർന്ന് ദു:ഖത്തിൽ പങ്കുചേരുമ്പോൾ നിർഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ പ്രധാനമന്ത്രി പോളിംഗ് ബൂത്തുകൾ ശക്തിപ്പെടുത്താനുള്ള തിരക്കിലായിരുന്നു. മെഗാ റാലി വരെ ഇന്നലെ സംഘടിപ്പിച്ചു. അതിർത്തി ഇത്രയും സംഘർഷഭരിതമാകുമ്പോഴും പാർട്ടി പരിപാടി നീട്ടിവെക്കാനുള്ള മര്യാദ ബിജെപി കാണിച്ചില്ല.

മിന്നലാക്രമണം മോദി തരംഗമുണ്ടാക്കിയെന്നും 28 സീറ്റിൽ 22ഉം ബിജെപിക്ക് പിടിച്ചെടുക്കാനാകുമെന്നും ബിജെപി നേതാവ് യെദ്യൂരപ്പ പറയുന്നു. ബിജെപിക്ക് 300 സീറ്റുകൾ തികയ്ക്കാൻ ഇനിയും എത്ര ജവാൻമാർക്ക് ജീവൻ നൽകേണ്ടി വരുമെന്നും കെജ്രിവാൾ ചോദിച്ചുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *