നരേന്ദ്രമോദി തന്നെ കൊല്ലാൻ ശ്രമിക്കുന്നു; സുരക്ഷാ ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടേക്കാം: കെജ്രിവാൾ

നരേന്ദ്രമോദി തന്നെ കൊല്ലാൻ ശ്രമിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ദിരാ ഗാന്ധിയെ പോലെ സുരക്ഷാ ഉദ്യോഗസ്ഥരാൽ താനും കൊല്ലപ്പെട്ടേക്കാമെന്നായിരുന്നു കെജ്രിവാളിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ഇതിന് കൂടുതൽ വിശദീകരണം നൽകുകയാണ് കെജ്രിവാൾ. സുരക്ഷാ ഉദ്യോഗസ്ഥരല്ല, മോദിയാണ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തുമെന്ന് ഭയമുണ്ടെങ്കിൽ കെജ്രിവാൾ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ആളുകളെ തെരഞ്ഞെടുക്കട്ടെയെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയൽ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് തന്നെ കൊല്ലാൻ നരേന്ദ്രമോദിയാണ് ശ്രമിക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞത്.

തന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാർ തന്റെ എല്ലാ കാര്യങ്ങളും ബിജെപിക്ക് റിപ്പോർട്ട് ചെയ്യുന്നതായി കെജ്രിവാൾ ആരോപിച്ചിരുന്നു. ാേ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *