വേറൊന്നും പറയാനില്ലാത്തതു കൊണ്ടാണ് മോദി ഇപ്പോഴും ഹിന്ദു-മുസ്ലിം വാദം പറയുന്നതെന്ന് കെജ്രിവാൾ

  • 6
    Shares

കഴിഞ്ഞ നാല് വർഷം അധികാരത്തിലിരുന്നിട്ടും നേട്ടങ്ങളൊന്നും പറയാനില്ലാത്തത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും ഹിന്ദു-മുസ്ലിം വാദം നടത്തുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരിവന്ദ് കെജ്രിവാൾ. അധികാരത്തിലിരുന്നിട്ടും രാജ്യത്തിന് നേട്ടങ്ങളുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഹിന്ദു മുസ്ലിം വാദം കൊണ്ട് രാജ്യത്തെ ഒന്നാമത് എത്തിക്കാൻ സാധിക്കുമോയെന്നും കെജ്രിവാൾ ചോദിച്ചു

കോൺഗ്രസ് മുസ്ലിങ്ങളുടെ മാത്രം പാർട്ടിയാണോയെന്ന് നരേന്ദ്രമോദി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനെതിരെയാണ് കെജ്രിവാളിന്റെ വിമർശനം. അമേരിക്ക നാനോ ടെക്‌നോളജിയെ കുറിച്ചും ജപ്പാനും ഫ്രാൻസും വമ്പൻ പദ്ധതികളെ കുറിച്ചും സംസാരിക്കുമ്പോൾ മോദിക്ക് പറയാനുള്ളത് ഹിന്ദു മുസ്ലിം വിഷയമാണെന്നും കെജ്രിവാൾ പരിഹസിച്ചു

രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കണമെങ്കിൽ വിദ്യാഭ്യാസം വേണം. കഴിഞ്ഞ 70 വർഷമായി രാജ്യം ഭരിച്ച ഒരു സർക്കാരും വിദ്യാഭ്യാസം വളർത്താൻ ഒന്നും ചെയ്തിട്ടില്ലെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *