ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ പുതിയ ഗവർണറാകും; അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരെ പ്രഖ്യാപിച്ചു

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ പുതിയ ഗവർണർമാരെ കേന്ദ്രം പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ പുതിയ ഗവർണറാകും. ജസ്റ്റിസ് പി സദാശിവം സെപ്റ്റംബർ തുടക്കത്തിൽ സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് തീരുമാനം.

ഉത്തർപ്രദേശ് സ്വദേശിയാണ് ആരിഫ് മുഹമ്മദ് ഖാൻ. രാജിവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്നു. മുത്തലാഖ് നിയമവുമായി ബന്ധപ്പെട്ട് രാജിവെച്ച് പുറത്തുപോകുകയായിരുന്നു. പിന്നീട് കോൺഗ്രസിൽ നിന്നും ജനതാദളിലെത്തി. 1989ൽ ജനതാദൾ സർക്കാരിന്റെ കാലത്ത് വ്യോമയാന-ഊർജ വകുപ്പുകൾ കൈകാര്യം ചെയ്തു. 2004ൽ ബിജെപിയിൽ ചേർന്നു. 2007ൽ ബിജെപി വിട്ടെങ്കിലും മുത്തലാഖ് വിഷയത്തോടെ മോദി സർക്കാരുമായി വീണ്ടും അടുത്തു

തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷയായ തമിഴിസൈ സൗന്ദരരാജൻ തെലങ്കാന ഗവർണറാകും. ഹിമാചൽ ഗവർണറായിരുന്ന കൽരാജ് മിശ്ര രാജസ്ഥാൻ ഗവർണറാകും. മഹാരാഷ്ട്ര ഗവർണറായി ഭഗത് സിംഗ് കോഷിയാരിയെ നിയമിച്ചു. ഹിമാചൽ ഗവർണറായി ബന്ദാരു ദത്താത്രേയയെയും നിയമിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *