കാശ്മീരിൽ അതിനാടകീയനീക്കങ്ങൾ: മുൻ മുഖ്യമന്ത്രിമാർ കസ്റ്റഡിയിൽ, നിരോധനാജ്ഞ, ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ വിച്ഛേദിച്ചു

സൈനിക നീക്കം ശക്തമാക്കിയതിന് പിന്നാലെ കാശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായറാഴ്ച അർധരാത്രിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതിന്ന പിന്നാലെ മുൻമുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള തുടങ്ങിയ നേതാക്കളെ വീട്ടുതടങ്കലിലാക്കി. കാശ്മീർ മുഴുവൻ സൈന്യത്തിന്റെ പൂർണനിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.

ശ്രീനഗർ, രജൗറി, ഉധംപൂർ, കാശ്മീർ താഴ് വര എന്നിവിടങ്ങിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമി, മുതിർന്ന കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. സംസ്ഥാനത്തെ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ വിച്ഛേദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്താകെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് നിന്നും കാശ്മീരികളല്ലാത്തവർ തിരിച്ചുവരാൻ കേന്ദ്രസർക്കാർ അടിയന്തര നിർദേശം നൽകിയിരുന്നു. ഇർഫാൻ പത്താൻ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെയും പരിശീലകരെയും ഇന്നലെ തിരിച്ചുവിളിപ്പിച്ചിരുന്നു. 38,000 അധിക സൈനികരെയാണ് കാശ്മീരിൽ വിന്യസിച്ചിരിക്കുന്നത്. മിക്ക റോഡുകളും ബാരിക്കേഡുകൾ വെച്ച് സൈന്യം ബ്ലോക്ക് ചെയ്തിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *