പാക്കിസ്ഥാൻ തീവ്രവാദം അവസാനിപ്പിച്ചാൽ ഇന്ത്യ നീരജ് ചോപ്രയാകുമെന്ന് കരസേനാ മേധാവി

  • 37
    Shares

അതിർത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. എങ്കിൽ സൗഹൃദപൂർവം പെരുമാറാൻ ഇന്ത്യ തയ്യാറാണ്. അതിർത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചാൽ ഇന്ത്യൻ സൈന്യം അവരോട് നീരജ് ചോപ്രയെ പോലെ പെരുമാറുമെന്നായിരുന്നു കരസേനാ മേധാവി വിശേഷിപ്പിച്ചത്.

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര അതേ ഇനത്തിൽ വെങ്കലം നേടിയ പാക് താരത്തിന് വിക്ടറി സ്റ്റാൻഡിൽ നിന്ന് ഹസ്തദാനം ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഇതുമായി ബന്ധപ്പെടുത്തിയാണ് ബിപിൻ റാവത്ത് സംസാരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *