സച്ചിനെ രാജ്യദ്രോഹിയാക്കി ആർ എസ് എസിന്റെ ജിഹ്വയായ അർണാബ് ഗോസ്വാമി; പ്രതിഷേധം ശക്തമാകുന്നു

Loading...
  • 207
    Shares

ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ കളിക്കണമെന്ന് അഭിപ്രായപ്പെട്ട സച്ചിൻ തെൻഡുൽക്കറെയും സുനിൽ ഗവാസ്‌കറെയും അധിക്ഷേപിച്ച് ആർ എസ് എസിന്റെ നാക്കായി പ്രവർത്തിക്കുന്ന അർണാബ് ഗോസ്വാമി. റിപബ്ലിക് ടിവിയിൽ നടന്ന ചർച്ചയിൽ ഷെയിം ഓൺ ആന്റിനാഷണൽ എന്ന ഹാഷ് ടാഗിലാണ് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിനെയും ഗവസാക്‌റെയും അർണാബ് പരിഗണിച്ചത്.

സച്ചിൻ 100 ശതമാനവും തെറ്റാണ്. ഞാൻ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. പാക്കിസ്ഥാനോട് കളിക്കണ്ട എന്ന് ആദ്യം പറയേണ്ടത് സച്ചിനായിരുന്നു. ഗവസ്‌കറാണ് രണ്ടാമത്. ഇവർ രണ്ട് പേരും പറയുന്നത് രണ്ട് പോയിന്റ് വേണമെന്നാണ്. പോയിന്റല്ല, രക്തസാക്ഷികളുടെ ജീവന് പ്രതികാരം ചെയ്യുകയാണ് വേണ്ടത്. സച്ചിന് രണ്ട് പോയിന്റ് ഉണ്ടാക്കി അത് കൊണ്ടുപോയി ഡസ്റ്റ് ബിന്നിൽ നിക്ഷേപിക്കട്ടെയെന്നും അർണാബ് അധിക്ഷേപിച്ചു

ഇന്ത്യക്കൊപ്പം നിൽക്കുന്നവർ, ഇന്ത്യാവിരുദ്ധരായവർ എന്നിങ്ങനെ രണ്ട് കൂട്ടരാണ് രാജ്യത്തുള്ളതെന്നും ആർ എസ് എസിന്റെ നാവായ അർണാബ് പറഞ്ഞു. സച്ചിനെ രാജ്യദ്രോഹിയെന്ന് വിളഇക്കുന്ന നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നുവെന്ന് പാനലിലുണ്ടായിരുന്ന സുധീന്ദ്ര കുൽക്കർണി പ്രതികരിച്ചു. ആംആദ്മി നേതാവ് അശുതോഷും അർണാബിനെ രുക്ഷമായി വിമർശിച്ചു. ഇരുവരും ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പുൽവാമ ആക്രമണസമയത്ത് നിങ്ങളുടെ ബോസ് ഷൂട്ടിംഗിലായിരുന്നു. എന്ത് കൊണ്ട് അത് ചോദ്യം ചെയ്യുന്നില്ലെന്നും ഇറങ്ങിപ്പോകുന്നതിനിടെ അശുതോഷ് ചോദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *